റമദാൻ മാസത്തിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന പ്രത്യേക വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം റമദാനിൽ ആഴ്ച്ചയിലുടനീളം QNCC-യിലെ വാക്സിനേഷൻ കേന്ദ്രം രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നതാണ്.
ഏപ്രിൽ 21-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. റമദാനിൽ താഴെ പറയുന്ന സമയക്രമത്തിലാണ് QNCC-യിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് വാക്സിൻ നൽകുന്നത്.
- ആദ്യ ഷിഫ്റ്റ് – രാവിലെ 8 മണി മുതൽ വൈകീട്ട് 4 വരെ. (വൈകീട്ട് 3 മണിവരെ എത്തുന്നവർക്കാണ് കുത്തിവെപ്പ് നൽകുന്നത്.)
- രണ്ടാം ഷിഫ്റ്റ് – വൈകീട്ട് 7 മണി മുതൽ രാത്രി 1 വരെ. (രാത്രി 12 മണിവരെ എത്തുന്നവർക്കാണ് കുത്തിവെപ്പ് നൽകുന്നത്.)
ഏപ്രിൽ 21 മുതൽ ഈ പുതുക്കിയ സമയക്രമം നിലവിൽ വന്നിട്ടുണ്ട്. വാക്സിൻ ലഭിക്കുന്നതിനായി മന്ത്രാലയത്തിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചവർക്ക് മാത്രമാണ് QNCC-യിൽ വാക്സിൻ നൽകുന്നതെന്നും, വാക്-ഇൻ അടിസ്ഥാനത്തിൽ മുൻകൂർ അനുമതിയില്ലാതെ കുത്തിവെപ്പ് നൽകുന്നതല്ലെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.