ഒമാൻ: വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്ന നടപടി ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

Oman

രാജ്യത്തെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾ വരുന്ന ആഴ്ച്ചകളിൽ നടപ്പിലാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 15-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

മസ്കറ്റ് ഗവെർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ എന്നിവർ സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്ന നടപടികൾ വരുന്ന ആഴ്ച്ചകളിൽ ആരംഭിക്കുമെന്ന് ഇവർ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഒമാനിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് അവരുടെ വാർഷിക പരീക്ഷകൾക്ക് മുൻപായി വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്. പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്നതിനുള്ള തീരുമാനം ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി നേരത്തെ അറിയിച്ചിരുന്നു.