ഒമാൻ: സൊഹർ ഹോസ്പിറ്റലിലെ ഇൻ-പേഷ്യന്റ് വിഭാഗത്തിലേക്കുള്ള പ്രവേശനം ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തി

Oman

സൊഹർ ഹോസ്പിറ്റലിലെ ഇൻ-പേഷ്യന്റ് വിഭാഗത്തിലേക്കുള്ള പ്രവേശനം രോഗികളുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 ഓഗസ്റ്റ് 21, ഞായറാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത്തരത്തിൽ രോഗികളെ സന്ദർശിക്കാൻ അനുമതി ലഭിക്കുന്ന ബന്ധുക്കൾ സന്ദർശന വേളയിൽ നിർബന്ധമായും മാസ്കുകൾ ഉപയോഗിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഹോസ്പിറ്റലിലെ ഔട്ട്-പേഷ്യന്റ് ക്ലിനിക്കുകളിലെത്തുന്ന രോഗികൾക്കൊപ്പം ഒരാൾക്ക് മാത്രമാണ് കൂടെ പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.