സൗദി: ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് വിസ്താര

Saudi Arabia

2022 ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് ആഴ്ച്ച തോറും മൂന്ന് വിമാനസർവീസുകളാണ് വിസ്താര പ്രഖ്യാപിച്ചിരിക്കുന്നത്. A320 വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഈ സർവീസുകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും.