കേരളത്തിന്റെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് എന്തുകൊണ്ട് വിപണന മുന്നേറ്റം ഉണ്ടാകുന്നില്ല?

Business

നമ്മൾ എല്ലാവരും ഗ്രാമീണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം എന്ന് പറഞ്ഞു ഘോരം ഘോരം പ്രസംഗിക്കുന്നവരാണ്. പക്ഷെ നിഷ്പക്ഷമായി സത്യസന്ധതയോടെ പറയുകയാണെങ്കിൽ നമ്മളിൽ എത്ര പേർ ഗ്രാമീണ ഉല്പന്നങ്ങൾ സ്വന്തം ജീവിതത്തിൽ ഉപയോഗിക്കുന്നുണ്ട് ? കാര്യത്തോട് അടുക്കുമ്പോൾ ആഗോള കുത്തക ഉല്‍പന്നങ്ങളുടെ പുറകെ പോകുന്നു ഒട്ടുമിക്കവരും. എന്ത് കൊണ്ട്?

ലോകം ആഗോള ഉപഭോക്തൃ അടിമത്തത്തിൽ ജീവിക്കുമ്പോൾ എങ്ങിനെ നാട്ടിൻ പുറങ്ങളിലെ ഉൽപ്പന്നങ്ങളെ ശ്രദ്ധിക്കാൻ നേരം കിട്ടുന്നു? ഇതിനു ഉപഭോക്താക്കളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കോടികൾ മുടക്കി പരസ്യം ചെയ്തു, ദൃശ്യ അച്ചടിമാധ്യമങ്ങളിലൂടെ ജനങ്ങളുടെ ഇടയിൽ ബ്രാൻഡ് ഇമേജ് കുത്തി നിറയ്ക്കുന്ന ഇത്തരം ആഗോള ഉപഭോക്ത ഉൽപ്പന്നങ്ങളെ കടകളിൽ ചെല്ലുമ്പോൾ വേണ്ട എന്ന് ആരും പറയില്ല. ഇതിനിടയിൽ ഇതിൽ കേരളത്തിൻറെ, എൻറെ സ്വന്തം, ഗ്രാമീണ ഉൽപ്പന്നങ്ങളെ ഓർക്കാൻ ആർക്കാണ് നേരം?

കസ്റ്റമർ ആണ് രാജാവ് . ഉപഭോക്താവിൻറെ മനസ്സിൽ അത്ര മാത്രം എത്തിച്ചേർന്നാൽ മാത്രമേ കസ്റ്റമർ ഏത് ഉൽപ്പന്നത്തെയും നോക്കുകയുള്ളൂ. നമ്മുടെ കേരള ഗ്രാമീണ ഉൽപ്പന്നങ്ങൾ കസ്തമേഴ്സിന്റെ ഇടയിൽ എത്തി ചേരാത്തതിന്, ഒരു ഉപഭോക്‌താവ്‌ എന്ന നിലയിൽ എനിക്ക് തോന്നിയത് താഴെ പറയുന്ന കാര്യങ്ങൾ ആണ് . ഒരു പക്ഷെ സ്വാഭാവികമായും ഗ്രാമീണ ഉൽപ്പന്നങ്ങൾ പുറകിൽ നിൽക്കുന്നതിന്റെ കാര്യങ്ങൾ ഇതൊക്കെയാകാം.

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന അവസ്ഥ.

പ്രാദേശിക മാർക്കറ്റിൽ ആ നാട്ടിലെ ഉൽപ്പന്നങ്ങൾക്ക് ഒരു നാലാം തരാം വിലയെ ജനങ്ങൾ കാണുന്നുള്ളൂ . ഗുണ നിലവാരം ഉണ്ടെങ്കിലും ഒരു നാലാം തരാം ഉല്പന്നം എന്ന നിലയിൽ ഉള്ള ജനങ്ങളുടെ നോട്ടം ഇവയുടെ വിപണന സാധ്യതയ്ക്ക് വളരെ അധികം കോട്ടം ഉണ്ടാകുന്നുണ്ട്.

ഉന്നത നിലവാരം ഇല്ലാത്ത പാക്കേജിങ് ആൻഡ് ലേബലിംഗ്

മിക്കവാറും ഗ്രാമീണ ഉല്പന്നങ്ങളുടെ പാക്കേജിങ് അത്ര നിലവാരം ഉള്ളതല്ല . ഉല്പന്നം നല്ലതായാലും പാക്കേജിങ് മോശമായാൽ ജനങ്ങൾ ശ്രദ്ധിക്കില്ല.

കുറഞ്ഞ വില നിർണയം

ഗുണ നിലവാരം ഉണ്ടെങ്കിലും ഉൽപാദന ചെലവ് വച്ച് നോക്കുമ്പോളുള്ള ലാഭവും വിലയും ലഭിക്കുന്നില്ല. കുറഞ്ഞ വിലയുമായി ജനങ്ങളുടെ അടുത്ത് ചെല്ലുംമ്പോൾ അവർ വീണ്ടും ആ ഉൽപന്നത്തെ ചവിട്ടി താഴ്‌ത്താൻ നോക്കുന്നു.

മാർക്കറ്റിംഗ് നിലവാര തകർച്ച

ഒരു പ്രൊഫഷണൽ മാർക്കറ്റിംഗ് സംവിധാനം അല്ല ഇന്നത്തെ ഒട്ടു മിക്ക ഗ്രാമീണ ഉല്പന്നങ്ങൾക്കുള്ളത് . അപൂർവം ചില പ്രസ്ഥാനങ്ങൾ ഒഴിച്ചാൽ ഭൂരിഭാഗവും ഒരു തരം യാചനാ സ്വരത്തിലാണ് മാർക്കറ്റിംഗ് നടപ്പാക്കുന്നത്. ഇതും കസ്റ്റമർ ചൂഷണം ചെയ്യുന്നു.

മാനേജ്‌മന്റ് വൈദഗ്ദ്യത്തിന്റെ അപര്യാപ്തത

എല്ലാ ഗ്രാമീണ ഉല്പന്നങ്ങളും ഒരു സ്വയം തൊഴിൽ എന്ന നിലയിൽ നിന്നും ഉയർന്നിട്ടില്ല. അതിനാൽ എങ്ങിനെ ഒരു നല്ല കമ്പനി ആയി, അഥവാ നല്ല ഉല്പന്നമായി മുന്നേറാം എന്നത് ഇപ്പോഴും ഗ്രാമീണ ഉല്പന്നങ്ങളുടെ ഒരു ന്യൂനത ആണ്. ഇതും മുന്നേറ്റത്തെ ബാധിക്കുന്നു.

സർക്കാർ സംവിധാനങ്ങളുടെ സേവന ലഭ്യത കുറവ്

ഇന്ന് കേരളത്തിലെ 152 ബ്ലോക്കുകളിലും ഒരു വ്യവസായ ഓഫീസർ ഉണ്ട് . വെറുതെ ഒരു സർക്കാർ സംശയ നിവാരണ കേന്ദ്രം എന്ന നിലയിൽ നിന്നും ഗ്രാമീണ ഉല്പന്നങ്ങളുടെ മാർക്കറ്റിംഗ് , മാനേജ്‌മന്റ്, കസ്റ്റമർ സർവീസ് എന്ന നിലയിലേക്ക് ഒരു ഉപദേശം കൊടുക്കുന്നതിനോ, ഈ ഉല്പന്നങ്ങളെ ഒരു ബ്രാൻഡ് ആക്കി മാറ്റിയെടുക്കാനുള്ള സംവിധാനങ്ങളോ സർക്കാർ തലത്തിൽ ഇന്നില്ല . ഇത് മറ്റൊരു ന്യൂനത ആണ്. സർക്കാർ സംവിധാനങ്ങൾ എന്തൊക്കെയോ ചെയ്യുന്നുണ്ട്, പക്ഷെ ഇവ ഫലം കണ്ടിരുന്നെങ്കിൽ കേരളത്തിൽ നിന്നും ഉജാല പോലെ ഒരു പാട് ബ്രാൻഡുകൾ ഉണ്ടായേനെ.

ഇ-മാർക്കറ്റിംഗ് അഥവാ ഓൺലൈൻ മാർക്കറ്റിംഗ് അപര്യാപ്തത

ഉൽപ്പന്നം എവിടെ ലഭിക്കും എന്നതിന് ഒരു നിർണയവും ഇല്ല എന്നത് ഗ്രാമീണ മേഖലയിലെ പല മികച്ച ഉത്പന്നങ്ങളും നേരിടുന്ന ഒരു ന്യൂനതയാണ്. ഉപഭോക്താവിന് ഒരു കേന്ദ്രീകൃത സംവിധാനത്തിനു കീഴിൽ ഉൽപ്പന്നം ലഭിക്കാൻ ഒരു മാർഗവുമില്ല. ഡിജിറ്റൽ, സോഷ്യൽ മീഡിയ, വെബ്‌സൈറ്റ്, ന്യൂ ജെൻ മാർക്കറ്റിംഗ് പദ്ധതികൾ എന്നിവയുടെ അപരാപ്തത മൂലം ഇവയ്ക്ക് ജനങ്ങളിൽ എത്തി ചേരാൻ വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

ഇത്തരം കാര്യങ്ങളുടെ അപര്യാപത ആണ് പൊതുവെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്കു ജനങ്ങളുടെ മനസ്സിൽ ഒരു ബ്രാൻഡ് ആയി കയറാൻ സാധിക്കാത്തത് .കുടിൽ വ്യവസായംപോലെ തുടങ്ങിയ ചിലചെറുകിട കമ്പനികൾ ഇന്ന് ആഗോള ബ്രാൻഡുകൾ ആയ കാഴ്ചകൾ നാം ഇന്ന് കാണുന്നുണ്ട്. അത് അവരുടെ ദീർഘവീക്ഷണത്തിന്റെയും കഠിന പരിശ്രമത്തിന്റെയും ഫലം തന്നെ ആണ്. കേരളത്തിലെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് ഒരു മാർക്കറ്റ് പ്ലേസ് കിട്ടിയാൽ കേരളത്തിന്റെ നിർമാണ വ്യവസായം ഒന്ന് കൂടി പുഷ്ടിപ്പെടുകയും അത് മൂലം ധാരാളം തൊഴിലവസരങ്ങൾ ഗ്രാമീണ മേഖലയിൽ തന്നെ സൃഷ്ടിക്കപെടുകയും ചെയ്യും .

ഈ പറഞ്ഞതെല്ലാം ഒരു പൗരൻ അല്ലെങ്കിൽ കസ്റ്റമർ അല്ലെങ്കിൽ ഉപഭോക്താവ് എന്ന നിലയിലുള്ള ഒരു അന്വേക്ഷണത്തിന്റെ ഭാഗമായി ലഭിച്ചതാണ്. എങ്ങിനെ ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങളെ ബ്രാൻഡാക്കാം എന്ന നിരീക്ഷണവും ഞങ്ങൾ നടത്തിയിട്ടുണ്ട് . താല്പര്യമുള്ളവർക്കു കൂടുതൽ ബിസിനസ് മാനേജ്‌മന്റ് അറിവുകൾ സൗജന്യമായി പകർന്നു നൽകാനും നമ്മൾ തയ്യാറാണ്. അതിനായി നമുക്ക് അടുത്ത ലേഖനം വരെ കാത്തിരിക്കാം.

P.K. Hari
CEO at Emerinter Consultancy Services | hp@emerinter.com

ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ക്ലയന്റുകൾക്ക് ഐടി കൺസൾട്ടിംഗ് & ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവന ദാതാക്കളായ Emerinter Consultancy Services ന്റെ CEO ആയിട്ടാണ് ലേഖകൻ പ്രവർത്തിക്കുന്നത്.