കൊറോണാ വൈറസ് വ്യാപനത്തിന്റെ ആശങ്കകൾ വിപണിയെയും ബാധിച്ചതിനെ തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. വിപണികൾ ആരംഭിച്ച് അധികം വൈകാതെ തന്നെ 10% നഷ്ടം രേഖപെടുത്തിയതോടെ വ്യാപാരം 45 മിനിറ്റ് നേരത്തേക്ക് നിർത്തിവെക്കേണ്ടി വന്നു. സെൻസെക്സ് 3090 പോയന്റും, നിഫ്റ്റി 966 പോയന്റും ഇടിവാണ് രേഖപ്പെടുത്തിയത്.
