ഉണര്‍വ് 2019 ക്രിസ്മസ് പുതുവത്സരവിപണനമേള

Kerala News

എംപ്ലോയ്മെന്‍റ് വകുപ്പ് വഴി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളായ ശരണ്യ, കൈവല്യ, കെസ്റു, ജോബ്ബ് ക്ലബ് ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വ്വീസ് വകുപ്പ് ക്രിസ്മസ് പുതുവത്സരവിപണനമേളഉണര്‍വ് 2019 ഡിസംബര്‍ 19, 20 തീയതികളില്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിക്കുന്നു.

പ്രസ്തുത വിപണനമേളയില്‍ കേക്ക്, അച്ചാറുകള്‍, സോപ്പ്, സോപ്പുപൊടി ഉത്പന്നങ്ങള്‍, കാര്‍ഷിക വിളകള്‍,തുണിത്തരങ്ങള്‍, ഫാന്‍സി ഐറ്റംസ് മുതലായവ ഉണ്ടാകും.