കേരളത്തിൽ രണ്ടാമതൊരാൾക്ക് കൂടി കൊറോണ വൈറസ് ബാധ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയാണ് ഇന്ന് സ്ഥിരീകരിച്ചത്.
ചൈന സന്ദർശിച്ച് മടങ്ങിയ ആൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗിയുടെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രോഗി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ തുടരുന്നതായും ആരോഗ്യ നില തൃപ്തികരമാണെന്നും വാർത്താകുറിപ്പിൽ അറിയിക്കുന്നു.