കൊറോണ വൈറസ് പ്രതിരോധം: പൊതുജനങ്ങൾക്കുളള നിർദ്ദേശങ്ങൾ

Kerala News

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

  • സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുക്കുക. 20 സെക്കന്റോളം കൈകൾ കഴുക്കണം
  • കൈകൾ കഴുകാനായി ആൽക്കഹോൾ ബേസ്ഡ് സാനിറ്റൈസർ ഉപയോഗിക്കണം
  • കൈകൾ തുടയ്ക്കുവനായി പേപ്പർ ടവൽ/തുണികൊണ്ടുളള ടവൽ എന്നിവ ഉപയോഗിക്കുക
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക
  • കഴുകാത്ത കൈകൾകൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്
  • പനിയുളളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക
  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക
  • രോഗബാധിത പ്രദേശങ്ങളിലേക്കുളള യാത്രകൾ ഒഴിവാക്കുക
  • പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ ഡോക്ടറെ കാണുക