ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ഗൾഫ് ഫുഡ് എക്സിബിഷന് ദുബായ് വേൾഡ് ട്രേഡ് സെന്റ്ററിൽ തുടക്കമായി. ഗൾഫ് ഫുഡ് 2020 മേളയിൽ ഇന്ത്യൻ പവലിയൻ ബഹുമാനപ്പെട്ട ഭക്ഷ്യ സംസ്ക്കരണ വ്യവസായ വകുപ്പ് മന്ത്രി ശ്രിമതി. ഹർസിമ്രത് കൗർ ബാദൽ നിർവ്വഹിച്ചു. വേദിയിൽ ഇന്ത്യൻ അംബാസിഡർ ശ്രീ. പവൻ കപൂർ, കൗൺസിൽ ജനറൽ ശ്രീ. വിപുൽ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. മുന്നൂറിൽ പരം ഇന്ത്യൻ വ്യവസായ കമ്പനികൾ ഗൾഫ് ഫുഡിൽ പങ്കെടുക്കുന്നുണ്ട്.
ഫെബ്രുവരി 16 മുതൽ 20 വരെയാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനങ്ങളിലൊന്നായ ഈ മേള നടക്കുന്നുന്നത്. ലോകമെമ്പാടുമുള്ള നാലായിരത്തിലേറെ കമ്പനികളാണ് ഇത്തവണ ഗൾഫ് ഫുഡ് എക്സിബിഷനിൽ പങ്കെടുക്കുന്നത്. ഭക്ഷ്യസുരക്ഷയെക്കുറിച്ചും, ഭക്ഷ്യമേഖലയിലെ സ്വയം പര്യാപ്തതയെക്കുറിച്ചും, വിപണിയെക്കുറിച്ചും അടുത്തറിയാൻ മേള സഹായകമാകുന്നു. ലോക രുചിവൈവിധ്യങ്ങൾ ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഒരു പ്രതീതിയാണ് ഗൾഫ് ഫുഡ് മേള സമ്മാനിക്കുന്നത്.
Image Source : Consulate General of India, Dubai
1 thought on “ഗൾഫ് ഫുഡ് 2020 – ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു”
Comments are closed.