തൃശൂർ ഗവ. മെഡിക്കൽ കോളേജ് സൈക്ക്യാട്രി വിഭാഗത്തിൽ പ്രോജക്ട് ടെക്നീഷ്യൻ ഗ്രേഡ് രണ്ട് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബിഎസ്സി നഴ്സിങ് ആണ് യോഗ്യത. പ്രതിമാസം വേതനം 17000 രൂപ. സൈക്യാട്രിക് നഴ്സിങ്ങിലോ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ്ങിലോ ഉളള പരിചയം അഭികാമ്യം. താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ഡിസംബർ 19 രാവിലെ 10 ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487 2200316, 2200318.
