പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും.

Kerala News

ഡിപ്പാർട്മെന്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ കേരള തയ്യാറാക്കിയ “സമഗ്ര” എന്ന പുതിയ വെബ്സൈറ്റിലൂടെ കേരള സിലബസ് പാഠപുസ്തകങ്ങൾ ഇനി മുതൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. 1 മുതൽ 12 വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ഈ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാനാകും.

ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ എന്നീ മീഡിയത്തിൽ ഉൾക്കൊള്ളുന്ന എല്ലാ പാഠപുസ്തകങ്ങളും ഇ-ഫോർമാറ്റിൽ വെബ്സൈറ്റിലൂടെ ലഭ്യമാകുന്നു. കുട്ടികൾക്ക് പഠനഭാരം ലഘൂകരിക്കുന്നതിൻറെ ഭാഗമായാണ് ഇത്തരത്തിലൊരു വെബ്സൈറ്റ് നിലവിൽ വന്നിരിക്കുന്നത്.

വെബ്‌സൈറ്റിൽ ടെസ്റ്ബുക്സ് എന്ന വിഭാഗത്തിൽ നിന്നും മീഡിയം,  ക്ലാസ്, വിഷയം എന്നീ വിവരങ്ങൾ കൊടുത്ത് നമുക്കാവശ്യമുള്ള പാഠപുസ്തകങ്ങൾ PDF ആയി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 
https://samagra.kite.kerala.gov.in/textbook/page