മൂന്നാർ വിന്റർ കാർണിവൽ ജനുവരി 10 മുതൽ

Kerala News

ഇടുക്കി ജില്ലാ ഭരണകൂടവും ഇടുക്കി ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സന്ദർശകർക്കായി മൂന്നാറിൽ ഉല്ലാസത്തിന്റെ 15 നാളുകൾ നീളുന്ന ഒരു ഉത്സവം സംഘടിപ്പിക്കുന്നു. 2020 ജനുവരി 10 നു ആരംഭിക്കുന്ന മൂന്നാർ വിന്റർ കാർണിവൽ എന്ന പേരിട്ടിരിക്കുന്ന ഈ വിനോദ, സാംസ്‌കാരിക പരിപാടി ജനുവരി 25 വരെയാണ് മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ അരങ്ങേറുന്നത്.

ഫ്ലവർ ഷോ, കലാ സാംസ്കാരിക വിഭവങ്ങൾ, ഫോട്ടോ പ്രദർശനം, ഭക്ഷ്യ മേള തുടങ്ങി തദേശീയരും വിദേശികളുമായ സഞ്ചാരികളെ ആകർഷിക്കുന്ന മനോഹരമായ വിവിധ പരിപാടികളാണ് ഇതിന്റെ ഭാഗമായി ഒരുങ്ങുന്നത്. പൂർണമായും പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലായിരിക്കും ഈ കാർണിവൽ ഒരുക്കുക എന്ന് അധികൃതർ അറിയിച്ചു.