യു എ ഇയിൽ പൊതുവെ ഭാഗികമായി മൂടിക്കെട്ടിയ അന്തരീക്ഷം തുടരുന്നു. രാത്രിയോടെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.
തെക്ക് കിഴക്കൻ, തെക്ക് പടിഞ്ഞാറൻ ദിശയിൽ മിതമായ തീക്ഷ്‌ണതയിൽ കാറ്റിനും സാധ്യതയുണ്ട്.അന്തരീക്ഷത്തിലെ ആർദ്രത രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ കൂടാം. കടൽ ചെറിയ അളവിൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ട്.