യു എ ഇ – കൊറോണാ വൈറസ് സ്ഥിരീകരിച്ച രണ്ട് പേർ കൂടി സുഖം പ്രാപിച്ചു

GCC News

യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന രണ്ട് പേർ കൂടി വൈറസ് ബാധയിൽ നിന്ന് പൂർണ്ണമായും മോചനം നേടിയതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു. രോഗബാധിതരായിരുന്ന രണ്ട് ചൈനീസ് വംശജരാണ് പുതുതായി പൂർണ്ണ രോഗമുക്തി നേടിയത്. കഴിഞ്ഞയാഴ്ച്ച ആശുപത്രിയിൽ ചികിത്സയിലിരുന്ന 73 കാരിയായ ചൈനീസ് വംശജ കൊറോണാ വൈറസ് ബാധയിൽ (Covid-19) നിന്ന് സുഖം പ്രാപിച്ചിരുന്നു. ഇതോടെ യു എ ഇയിൽ കൊറോണാ വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയരുടെ എണ്ണം മൂന്നായി.

41-കാരനായ ചൈനീസ് വംശജനും അദ്ദേഹത്തിന്റെ 8 വയസ്സുള്ള മകനുമാണ് ഇപ്പോൾ പൂർണ്ണമായും ആരോഗ്യം വീണ്ടെടുത്തിട്ടുള്ളത്. Covid-19 ബാധിക്കുന്നത് തടയുന്നതിലും, അത് പകരുന്നത് തടയുന്നതിലും, ബാധ സ്ഥിരീകരിച്ചവർക്ക് മികച്ച ചികിത്സാസംവിധാനങ്ങളൊരുക്കുന്നതിലും യു എ ഇയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ പുലർത്തുന്ന ജാഗ്രതയും നൈപുണ്യവും അടിവരയിടുന്നതാണ് രോഗം ബാധിച്ചവർ പൂർണ്ണ രോഗമുക്തി നേടിയതും അവർ സാദാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രാപ്തരായതുമായ സംഭവം.