യു എ ഇ – മൂടിക്കെട്ടിയ അന്തരീക്ഷം, മഴയ്ക്ക് സാധ്യത

GCC News

യു എ എയിൽ പലയിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷവും, പൊടി കാറ്റിനുള്ള സാധ്യതയും ഉള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ. ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. തെളിച്ചമില്ലാത്ത അന്തരീക്ഷത്തിലെ അവസ്ഥ റോഡിലെ കാഴ്ചകൾക്ക് തടസ്സങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധ പാലിക്കുക. അന്തരീക്ഷത്തിലെ ചൂട് കുറയാനും ഇടയുണ്ട്.

ഇന്നലെ മുതൽ കാണപ്പെടുന്ന പൊടിക്കാറ്റ് ഇന്നും തുടരാൻ സാധ്യതയുള്ളതിനാൽ അലർജി രോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കണം.