യു എ ഇയിൽ നാഷണൽ ഐഡി കാർഡ് മാത്രം ഉപയോഗിച്ചുള്ള യാത്രകൾക്ക് താത്കാലിക വിലക്ക്

GCC News

കൊറോണാ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യു എ ഇയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നതിനും പാസ്സ്‌പോർട്ട് നിർബന്ധമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) വ്യക്തമാക്കി. ഫെബ്രുവരി 28, വെള്ളിയാഴ്ച്ച പുലർച്ചെ മുതൽ ഈ നടപടി നിലവിൽ വന്നിട്ടുണ്ട്. രാജ്യത്ത് നിന്ന് പുതിയ 6 കൊറോണാ വൈറസ് ബാധകൾ കൂടി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഇതിന്റെ ഭാഗമായി എല്ലാ യു എ ഇ പൗരന്മാർക്കും, GCC രാജ്യങ്ങളിലെ പൗരന്മാർക്കും, യു എ ഇയിൽ ഉള്ള പ്രവാസികൾക്കും വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് പാസ്സ്‌പോർട്ട് നിർബന്ധമാക്കിയിട്ടുണ്ട്. ഇ-ഗേറ്റ്‌ സംവിധാനങ്ങളിൽ നാഷണൽ ഐഡി കാർഡ് ഉപയോഗിക്കുന്നത് താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. രാജ്യത്തേക്ക് കൊറോണാ വൈറസ് പടരുന്നത് തടയാനായി പാസ്സ്പോർട്ടുകളിൽ നിന്ന് മുന്നേ യാത്ര ചെയ്ത രാജ്യങ്ങളുടെ വിവരങ്ങൾ കൂടി പരിശോധിക്കുന്നതിനായാണ് താത്കാലികമായി ഇങ്ങിനെ ഒരു തീരുമാനം എടുത്തിട്ടുള്ളത്.

2 thoughts on “യു എ ഇയിൽ നാഷണൽ ഐഡി കാർഡ് മാത്രം ഉപയോഗിച്ചുള്ള യാത്രകൾക്ക് താത്കാലിക വിലക്ക്

Comments are closed.