എസ്.എം.വി സ്‌കൂൾ ശതാബ്ദി ആഘോഷം ഇന്ന് (24ന്)

Kerala News

തിരുവനന്തപുരം എസ്.എം.വി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഡിസംബർ 24) ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. എസ്.എം.വി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എം.വി. സ്‌കൂളിന്റെ ഏറ്റവും മുതിർന്ന ഹെഡ്മാസ്റ്ററും പൂർവ്വ അധ്യാപകരേയും പൂർവ്വ വിദ്യാർഥികളേയും പൂർവ്വ പി.ടി.എ പ്രസിഡന്റിനേയും ആദരിക്കും.