ജനുവരി 1 2020 മുതൽ പ്ലാസ്റ്റിക് കപ്പുകളും , സ്ട്രോകളും, ദുബായ് എയർപോർട്ടിൽ ലഭ്യമാകുന്നതല്ല. ഒറ്റത്തവണ ഉപയോഗത്തിനായുള്ള പ്ലാസ്റ്റിക് കപ്പുകൾ ഒഴിവാക്കുന്നതിനായാണ് ഈ തീരുമാനം.
വലിയ ബ്രാൻഡുകളും, കോഫി ഷോപ്പുകളും ഇതിനോടകം തന്നെ വേണ്ട മുൻകരുതലുകളും മാറ്റങ്ങളും വരുത്തിയിരിക്കുന്നത് ഈ തീരുമാനത്തെ അനുകൂലിക്കുന്നതിനു ഉദാഹരണമാണ്. പ്ലാസ്റ്റിക് വിമുക്ത തലമുറയിലേക്കുള്ള കാൽവയ്പ്പ് ആയും, പ്രകൃതി സംരക്ഷണത്തിന് ഊന്നൽ കൊടുക്കുന്നതിന്റെ ഭാഗമായും ഈ വലിയ തീരുമാനം പ്രശംസനീയം തന്നെ.