പുതുവർഷം വരവായി, വിപണികൾ ഉണർന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ധാരാളം കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും, ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന സമയം. എന്നാൽ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ് :
• വിശ്വാസയോഗ്യമായ വെബ്സൈറ്റുകളിൽ നിന്ന് മാത്രം വിപണനം നടത്തുക.
• നിങ്ങൾ സാധനങ്ങൾ വാങ്ങുന്നതിനു മുൻപേ സുരക്ഷിതമായ ഇന്റർനെറ് സംവിധാനമാണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തുക. ഇന്റർനെറ്റ് കഫെകളിൽ നിന്നും, സുഹൃത്തിന്റെ മൊബൈലിൽ നിന്നും ഇത്തരത്തിലുള്ള ഓൺലൈൻ പർച്ചെയ്സുകൾ നടത്താതിരിക്കുന്നതാണ് അഭികാമ്യം.
• പാസ്സ്വേർഡ് സ്റ്റോർ ചെയ്യാതിരിക്കുക.
• നിങ്ങൾ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ആ വെബ്സൈറ്റിൽ സൂക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
• ഡിസ്കൗണ്ടിൽ മനസ്സ് ഭ്രമിച്ച് കമ്പ്യൂട്ടറിൽ കാണുന്ന എല്ലാ പരസ്യങ്ങളിലും ക്ലിക്ക് ചെയ്യാതിരിക്കുക.
ലാഭത്തോടൊപ്പം തീരാനഷ്ട്ടം വരുത്തിവയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശ്രദ്ധയോയോടെ കൈകാര്യം ചെയ്താൽ ഓൺലൈൻ വിപണി സൗകര്യപ്രദമാണെന്നത് സത്യം പക്ഷെ അശ്രദ്ധകൾ കൊണ്ട് പതുങ്ങിയിരിക്കുന്ന വിപത്തുകളും നമ്മൾ അറിഞ്ഞിരിക്കണം.