ആലപ്പുഴ: രണ്ടു വര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശിക അടച്ചു തീര്‍ക്കുന്നതിന് കെ.എസ്.ഇ.ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടതികളില്‍ വ്യവഹാരം നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കും പദ്ധതി ഉപയോഗിക്കാം. പോള്‍ റെന്റ് ഇനത്തില്‍ കുടിശ്ശികയുള്ള കേബില്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ക്കും ഇളവ് ലഭിക്കും. ലോ ടെന്‍ഷന്‍ ഉപഭോക്താക്കളുടെ അപേക്ഷ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുകളിലും എച്ച്.ടി, ഇ.എച്ച്.ടി ഉപഭോക്താക്കുളുടെ അപേക്ഷ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സ്പെഷ്യല്‍ ഓഫീസര്‍ റവന്യൂവിനും സമര്‍പ്പിക്കണം. 2020 ഫെബ്രുവരി 29 വരെ പദ്ധതി കാലാവധി. 2020 ഫെബ്രുവരി 1 വരെ അപേക്ഷ സ്വീകരിക്കും.
അഞ്ചു വര്‍ഷത്തില്‍ താഴെയുള്ള കുടിശികള്‍ക്ക് 18 ശതമാനം പലിശ നിരക്കിന് പകരം 8.31 ശതമാനവും അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള കുടിശികക്ക് ആറ് ശതമാനം പലിശ നല്‍കണം. ആറു മാസത്തെ തുല്യ ഗഡുക്കളായി പലിശ അടക്കാം. കറന്റ് ചാര്‍ജ് കുടിശിക തുക മുഴുവനും ആദ്യഗഡു പലിശയോടൊപ്പം നല്‍കണം. കുടിശികയായ കറന്റ് ചാര്‍ജ്ജും കുറവ് വരുത്തിയ പലിശയും കൂടി ഒറ്റതവണ ആയി അടക്കുന്നവര്‍ക്ക് പലിശയിന്മേല് രണ്ട് ശതമാനം ഇളവ് കൂടി ലഭിക്കും.
സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് അര്‍ഹരായ ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് കെ.എസ്.ഇ.ബി അധികാരികളുടെ അനുമതിയോടെ ആറു മുതല്‍ 18 വരെ പ്രതിമാസ ഗഡുക്കളായി പണം അടക്കാം. റവന്യൂ നടപടികള്‍ക്ക് വിധേയരായവര്‍ വകുപ്പുമായി ബന്ധപ്പെട്ട നോട്ടീസ് ചാര്‍ജ്/സര്‍ചാര്‍ജ് എന്നിവ ഉപഭോക്താവ് തന്നെ അടയ്ക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.