കെ എസ് സി വനിതാ വിഭാഗം പാചക മത്സരം – പാചക റാണിയെ തിരഞ്ഞെടുത്തു

Kalaa Sadassu

അബുദാബി കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം സംഘടിപ്പിച്ച യു.എ ഇ തല പാചകമത്സരത്തിൽ റോഷ്‌നിയെ പാചക റാണിയായി തെരഞ്ഞെടുത്തു. സംഘടനാമികവുകൊണ്ടും പങ്കാളിത്തം കൊണ്ടും പാചക മത്സരം ശ്രദ്ധേയമായി. വിജയികളായവർക്ക് സ്വർണ്ണ നാണയം ഉൾപ്പെടെ മറ്റ് ആകർഷക സമ്മാനങ്ങളും വിതരണം ചെയ്തു . എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു .

മത്സര വിജയികൾ :

  • പാചകറാണി: റോഷ്‌നി (ചിക്കൻ ബിരിയാണി)
  • ഒന്നാം സമ്മാനം : ഷാനിബ. പി
  • രണ്ടാം സമ്മാനം : ഷാഹിനാസ് അബൂബക്കർ
  • മൂന്നാം സമ്മാനം : മനീഷ. ജി.വി .
  • ഈവനിംഗ് സ്നാക്സ് : ഒന്നാം സമ്മാനം: റോഷ്‌നി ,രണ്ടാം സ്ഥാനം: സീന സിദ്ധിഖ്, മൂന്നാം സ്ഥാനം : റജീന മജീദ്
  • കേക്ക് : ഒന്നാം സ്ഥാനം: മുഹീദ മുഹമ്മദ് ,രണ്ടാം സ്ഥാനം : റായിദ് റഷീദ് , മൂന്നാം സ്ഥാനം : ലെജ റോയ്
  • കപ്പ കോമ്പിനേഷൻ : ഒന്നാം സ്ഥാനം: ഉഷാറാണി , രണ്ടാം സ്ഥാനം: ഷീന അബു സമദ്, മൂന്നാം സ്ഥാനം : റുക്‌സാന നിസാർ

സെന്റര്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഒരുക്കിയ പാചക മത്സരത്തില്‍ ചിക്കൻ ബിരിയാണി, ഈവനിംഗ് സ്നാക്സ് , കേക്ക് , കപ്പകോമ്പിനേഷൻ എന്നീ 4 ഇനങ്ങളിലായി 85 പേർ പങ്കെടുത്തു. കുട്ടികൾ, പുരുഷന്മാർ, സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും പങ്കെടുക്കാവുന്ന തരത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.

പാചകരംഗത്ത് നിരവധി കാലത്തെ വൈദഗ്ധ്യം തെളിയിച്ച പാചക വിദഗ്ധരായ വിജേഷ് വർഗീസ് ,സുനിത്ത് മലയിൽ ,രാജേഷ് ഗോപാലൻ , ശ്രുതി നിഷാന്ത് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.വിജയികൾക്ക് അഹല്യ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ സൂരജ് പ്രഭാകർ , കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡണ്ട് പി. ചന്ദ്രശേഖരൻ , ജനറൽ സെക്രെട്ടറി ബിജിത് കുമാർ , വനിതാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വനിതാകമ്മിറ്റി കൺവീനർ ഷൈനി ബാലചന്ദ്രൻ, ജോയിന്റ് കൺവീനർമാരായ ഷെൽമ സുരേഷ്, ഉമയ്യ മുഹമ്മദലി , ജിനി സുജിൽ , വനിതാകമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും മത്സരത്തിന്റെ ഭാഗമായ് ഉണ്ടായിരുന്നു .