25 ഡോളർ ടിക്കറ്റിൽ ഒരു ദിവസം മുഴുവനും യാത്ര ചെയ്യുവാൻ സാധിക്കുന്ന ക്രൈസ്റ്റ്ചർച്ചിലെ ഒരു വിനോദസഞ്ചാര ആകർഷണമാണ് “Tram”. ഏകദേശം ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ യാത്ര കടന്നുപോകുന്നത് ക്രൈസ്റ്റ്ചർച്ച് നഗരഹൃദയത്തിലൂടെയാണ്.
ഈ യാത്രയിൽ ക്രൈസ്റ്റ്ചർച്ച് നഗരത്തെക്കുറിച്ചും, ലാൻഡ്‌മാർക്കുകളെക്കുറിച്ചും, പ്രാദേശിക കാഴ്ചകളെക്കുറിച്ചും രസകരമായ രീതിയിൽ ട്രാം ഡ്രൈവർ നമ്മളോട് വിശദീകരിക്കും. മുതിർന്നവർക്ക് 25 ഡോളർ ആണ് ടിക്കറ്റ് ചാർജ്. ഒരു ദിവസം മുഴുവനും ഈ ടിക്കറ്റ് ഉപയോഗിക്കാം, അതായത് 17 സ്റ്റോപ്പുകൾ ഉള്ള ഈ ട്രാം യാത്രയിൽ നമുക്ക് ഏതു സ്റ്റോപ്പിൽ വേണമെങ്കിലും ഇറങ്ങാം, കയറാം.
സ്വസ്ഥമായിരുന്നു ക്രൈസ്റ്റ്ചർച്ച് നഗര കാഴ്ചകൾ കാണുവാൻ ഏറ്റവും നല്ല മാർഗ്ഗമാണ് “ട്രാം യാത്ര”. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇല്ലെങ്കിൽ ക്രൈസ്റ്റ്ചർച്ചിലെ കത്തീഡ്രൽ ജംഗ്ഷൻ എന്ന സ്ഥലത്തു നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാം. വാഹനങ്ങളിൽ വരുന്നവർക്ക് അനവധി പാർക്കിംഗ് സൗകര്യങ്ങൾ ഈ പ്രദേശത്തുണ്ട്.
ട്രാം യാത്രയിലെ മറ്റൊരു ആകർഷണമാണ് “ട്രാം റെസ്റ്റോറന്റ്”. ഏകദേശം 2 മണിക്കൂറിൽ കൂടുതൽ ഉള്ള ഈ ട്രാം യാത്രയിൽ നഗര കാഴ്ചകൾ കണ്ടു കൊണ്ടു ഭക്ഷണം കഴിക്കാം. $85, $109 ഡോളർ ആണ് ട്രാം റെസ്റ്റോറന്റ് ചാർജുകൾ.
ക്രൈസ്റ്റ്ചർച്ച് സന്ദർശിക്കുന്നവർ തീർച്ചയായും ആസ്വദിക്കേണ്ട ഒരു വിനോദസഞ്ചാര ആകർഷമാണ് “ട്രാം”
കടപ്പാട് : New Zealand Malayali [facebook.com/newzealandmalayali] (Report & Video)