പ്രവാസത്തിന്റെ സാധ്യതകളും നൈപുണ്യങ്ങളും സെമിനാർ നടന്നു

Notifications

കൊച്ചി: ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന്റെ മുന്നോടിയായി പ്രവാസത്തിന്റെ സാധ്യതകളും നൈപുണ്യങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഐ.ബി.എസ് സോഫ്റ്റ് വെയർ ഡയറക്ടർ വി.കെ. മാത്യൂസ്  സെമിനാർ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി.മോഹനൻ പ്രസംഗിച്ചു. മാറി വരുന്ന തൊഴിൽ കമ്പോളം എന്ന വിഷയത്തിൽ ഡോ. ടി.പി. സേതുമാധവൻ സെമിനാർ നയിച്ചു. അന്താരാഷ്ട്ര കുടിയേറ്റ നിയമങ്ങളും ഇന്ത്യൻ പ്രവാസി നയവും, നവകേരള സങ്കല്പവും ആഫ്രിക്കൻ സാധ്യതകളും, കേരള സമ്പദ് ഘടനയിൽ പ്രവാസി സ്വാധീനം, കുടിയേറ്റം തുറക്കുന്ന തൊഴിൽ സാധ്യതകൾ, ആഗോള തൊഴിൽ രംഗത്തെ ലിംഗ നീതി എന്ന വിഷയങ്ങളിൽ സെമിനാർ നടന്നു.