പ്ലാസ്റ്റിക് തരു, ഞങ്ങൾ ഭക്ഷണം തരാം

Kerala News

പ്രകൃതിക്ക് ശ്വാസം മുട്ടും വിധത്തിൽ വിപത്തായി മാറുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഒരുമിച്ച് കൈകോർത്ത് മലപ്പുറം നഗരസഭാ. ഉപയോഗ ശൂന്യമായതും, റോഡരികിലും പരിസരപ്രദേശങ്ങളിലും കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് മാലിന്യ സംസ്കരണ യൂണിറ്റായ ഖനിയിൽ എത്തിച്ചാൽ നന്ദിസൂചകമായി നഗരസഭയുടെ ഉച്ചഭക്ഷണം സ്വന്തമാക്കാം.

പ്ലാസ്റ്റിക് നിർമ്മാജ്ജനത്തോടൊപ്പം വിശപ്പുരഹിത നഗരസഭാ എന്ന ആശയം കൂടി നടപ്പിലാക്കുക എന്ന ലക്‌ഷ്യം കൂടി ഇതിനോടൊപ്പമുണ്ടെന്നു മലപ്പുറം നഗരസഭാ  ചെയർപേഴ്സൺ ശ്രീമതി. സി.എച്. ജമീല അഭിപ്രായപ്പെട്ടു. എന്തായാലും ഇത്തരത്തിലൊരു ആശയം നൂതനവും മറ്റു സ്ഥലങ്ങളിൽ അനുകരിക്കാവുന്നതുമാണെന്ന് കണക്കാക്കാം.