സീനിയർ റസിഡന്റ്: വാക്ക് ഇൻ ഇന്റർവ്യു

Notifications

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 12ന് നടക്കും. എമർജൻസി മെഡിസിൻ വിഭാഗത്തിൽ അഞ്ച് ഒഴിവുകളാണുള്ളത്. യോഗ്യത പ്രസ്തുത വിഷയത്തിൽ പിജി ഉള്ളവരുടെ അഭാവത്തിൽ ജനറൽ മെഡിസിൻ/ജനറൽ സർജറി/പൾമണറി മെഡിസിൻ/ ഓർത്തോപീഡിക്‌സ് വിഭാഗങ്ങളിൽ പിജി ഉള്ളവരേയും പരിഗണിക്കും.

റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. വിഷയത്തിൽ പിജിയുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വിഭാഗങ്ങളിലെ അപേക്ഷകർക്ക് റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടാകണം.

പ്രതിമാസ വേതനം 50,000 രൂപ. വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ പത്ത് മണിക്ക് ഹാജരാകണം.