സൗദി അറേബ്യ: സന്ദർശക വിസകളുടെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചു.

GCC News

നിലവിൽ രാജ്യത്തിനകത്തുള്ള വിസാ കാലാവധി അവസാനിക്കാറായ സന്ദർശകർക്ക് ഇത് നീട്ടിനൽകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ തരത്തിലുള്ള സന്ദർശക വിസകളും 180 ദിവസത്തേയ്ക്ക് കൂടി നീട്ടി നൽകാനാണ് തീരുമാനം. സൗദി എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ ആഗോളതലത്തിലെ നിലവിലെ യാത്രാ വിലക്കുകളും, കൊറോണാ വൈറസ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ സൗദിയിൽ കുടുങ്ങിയ സന്ദർശകർക്ക് ഈ നടപടി ആശ്വാസമാകും.

നിശ്ചിത ഫീസ് അടച്ചുകൊണ്ട് സന്ദർശകർക്ക് ഓൺലൈൻ വഴിയോ ജനറൽ ഡയറക്ടറേറ് ഓഫ് പാസ്സ്പോർട്സ് ഓഫീസിൽ നിന്നോ വിസ കാലാവധി നീട്ടാനായി അപേക്ഷ നൽകാം.