അൽ ഐൻ: പത്താമത് പരമ്പരാഗത കരകൗശല മേള ആരംഭിച്ചു

featured GCC News

അൽ ഐനിൽ വെച്ച് നടക്കുന്ന പത്താമത് പരമ്പരാഗത കരകൗശല മേള ആരംഭിച്ചു. 2024 ഒക്ടോബർ 29, ചൊവാഴ്ചയാണ് ഈ മേള ആരംഭിച്ചത്.

https://twitter.com/ADMediaOffice/status/1851514748761698480

അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ H.E. ഷെയ്ഖ് ഖലീഫ ബിൻ തഹ്നോൺ ബിൻ മുഹമ്മദ് അൽ നഹ്യാൻ പത്താമത് പരമ്പരാഗത കരകൗശല മേളയുടെ വേദിയിൽ സന്ദർശനം നടത്തി.

പരമ്പരാഗത കയർ നിർമാണം, മൺപാത്രനിർമ്മാണം തുടങ്ങിയവ അദ്ദേഹം നേരിട്ട് കണ്ട് മനസ്സിലാക്കി. മേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള പരമ്പരാഗത മാർക്കറ്റും അദ്ദേഹം സന്ദർശിച്ചു.

Source: Abu Dhabi Media Office.

യു എ ഇയുടെ പരമ്പരാഗത രീതികൾ, സാംസ്കാരിക പൈതൃകം എന്നിവ വിളിച്ചോതുന്ന നിരവധി കാഴ്ചകൾ ഈ സൂഖിൽ ഒരുക്കിയിട്ടുണ്ട്. കരകൗശല വസ്തുക്കൾ, ഔഷധങ്ങൾ, പ്രാപിടയൻ പക്ഷിവളർത്തലുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, അറബിക് കോഫി, എമിറാത്തി ഭക്ഷ്യവിഭവങ്ങൾ, എമിറാത്തി വസ്ത്രങ്ങൾ തുടങ്ങിയവ ഈ പരമ്പരാഗത മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.

അൽ ഐനിലെ സൂഖ് അൽ ഖട്ടാരയിൽ വെച്ചാണ് പത്താമത് പരമ്പരാഗത കരകൗശല മേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഒരുക്കുന്ന ഈ മേള 2024 ഒക്ടോബർ 29 മുതൽ നവംബർ 17 വരെ നീണ്ട് നിൽക്കുന്നതാണ്.

Source: Abu Dhabi Media Office.

‘പൂര്‍വ്വികരുടെ കരകൗശലവൈദഗ്ദ്ധ്യം, പിന്തുടർച്ചക്കാരുടെ അഭിമാനം’ എന്ന ആശയത്തിലൂന്നി സംഘടിപ്പിക്കുന്ന ട്രഡീഷണൽ ഹാന്റിക്രാഫ്റ്റ്‌സ് ഫെസ്റ്റിവൽ എമിറാത്തി സാംസ്‌കാരിക പൈതൃകം, ശില്പവൈദഗ്ദ്ധ്യം എന്നിവ എടുത്ത് കാട്ടുന്നു. പരമ്പരാഗത എമിറാത്തി കരകൗശലവൈദഗ്ദ്ധ്യം എടുത്ത് കാട്ടുന്ന പണിപ്പുരകൾ, തത്സമയ നിർമ്മാണ ക്ലാസുകൾ, മറ്റു പ്രദർശനങ്ങൾ എന്നിവ ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്.

ദിവസവും രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയും (പ്രവേശനം സ്‌കൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക്), വൈകീട്ട് 4 മണിമുതൽ രാത്രി 11 മണിവരെയുമാണ് (എല്ലാ വിഭാഗക്കാർക്കും പ്രവേശനം) ഈ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.