റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പന്ത്രണ്ട് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. 2024 ഡിസംബർ 20-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്.
موسم الرياض وصل لـ 12 مليون زائر من مختلف أنحاء العالم لمختلف الفعاليات 😍🔥
— TURKI ALALSHIKH (@Turki_alalshikh) December 20, 2024
Riyadh Season reaches 12 million visitors from around the world 😍🔥#BigTime#RiyadhSeason pic.twitter.com/1BCtIfXkBW
റിയാദ് സീസൺ 2024-ന്റെ ഒക്ടോബർ 12 മുതലുള്ള കണക്കുകൾ പ്രകാരമാണിത്. സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്.
റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് 2024 ഒക്ടോബർ 12-നാണ് ആരംഭിച്ചത്. പ്രാദേശിക, അന്താരാഷ്ട്ര സന്ദർശകർക്കിടയിൽ റിയാദ് സീസൺ വലിയ സ്വീകാര്യതയാണ് കൈവരിച്ചിട്ടുള്ളത്.
Cover Image: Riyadh Season.