ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി 14 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു. ഇതിൽ 8 സർവീസുകൾ കേരളത്തിലേക്കാണ്. ജൂൺ 9 മുതലാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായിയുള്ള ഈ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലേക്ക് കൂടാതെ വിജയവാഡ, ഡൽഹി, കോയമ്പത്തൂർ, ലക്നൗ, മുംബൈ, ബംഗ്ലൂർ എന്നിവിടങ്ങളിലേക്കും വിമാന സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മസ്കറ്റിൽ നിന്ന് 13 സർവീസുകളും, സലാലയിൽ നിന്ന് ഒരു സർവീസുമാണ് വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിലെ മൂന്നാമത്തെ കാലാവധിയിൽ ഇന്ത്യയിലേക്ക് അടിയന്തിര സാഹചര്യങ്ങളിലുള്ള പ്രവാസികളുമായി പുറപ്പെടുക.
ജൂൺ 9 മുതൽ ഒമാനിൽ നിന്നും ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങളുടെ വിവരം:
Sl No | Flight No | From | Date, Time of Departure | To |
1 | IX1212 | Muscat | 09-June-2020 11:40 | Vijaywada |
2 | IX1350 | Muscat | 10-June-2020 14:00 | Kozhikode |
3 | IX1446 | Salalah | 10-June-2020 14:25 | Kochi |
4 | IX1114 | Muscat | 11-June-2020 12:40 | Delhi |
5 | IX1554 | Muscat | 12-June-2020 11:35 | Trivandrum |
6 | IX1692 | Muscat | 13-June-2020 13:50 | Coimbatore |
7 | IX1714 | Muscat | 14-June-2020 14:05 | Kannur |
8 | IX1124 | Muscat | 15-June-2020 13:00 | Lucknow |
9 | IX1238 | Muscat | 16-June-2020 11:40 | Mumbai |
10 | IX1442 | Muscat | 17-June-2020 14:10 | Kochi |
11 | IX1818 | Muscat | 17-June-2020 12:10 | Bengaluru |
12 | IX1554 | Muscat | 18-June-2020 12:45 | Trivandrum |
13 | IX1442 | Muscat | 19-June-2020 14:50 | Kochi |
14 | IX1350 | Muscat | 19-June-2020 12:40 | Kozhikode |