മെയ് 28-നു ആരംഭിക്കുന്ന പ്രവാസികളുടെ മടക്കയാത്രയുടെ മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 15 വിമാന സർവീസുകളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഒമാനിലെ ഇന്ത്യൻ എംബസി മെയ് 24-നു പങ്കുവെച്ചു.
മൂന്നാം ഘട്ടത്തിലെ 10 സർവീസുകൾ കേരളത്തിലേക്കാണ്. പതിനഞ്ചിൽ 12 സർവീസുകൾ മസ്കറ്റിൽ നിന്നും, 3 സർവീസുകൾ സലാലയിൽ നിന്നുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, ഒറീസ, ഗുജറാത്ത്, രാജസ്ഥാൻ, ജമ്മു കശ്‍മീർ എന്നിവിടങ്ങളിലേക്കും ഈ ഘട്ടത്തിൽ സർവീസുകൾ ഉണ്ടായിരിക്കും. ആദ്യ ഘട്ടങ്ങളിലെ പോലെ, അടിയന്തിര സാഹചര്യങ്ങളിൽ ഉള്ളവർക്കായിരിക്കും മുൻഗണന എന്നും, എംബസി രജിസ്ട്രേഷനിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ അധികൃതർ ബന്ധപ്പെടുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
ഒമാനിൽ നിന്ന് മെയ് 28 മുതലുള്ള മൂന്നാം ഘട്ടത്തിലെ പ്രത്യേക വിമാനങ്ങളുടെ വിവരം:
Date | Service |
മെയ് 28 | മസ്കറ്റ് – കോഴിക്കോട് |
മെയ് 28 | സലാല – കണ്ണൂർ |
മെയ് 29 | മസ്കറ്റ് – കൊച്ചി |
മെയ് 30 | മസ്കറ്റ് – ജയ്പ്പൂർ |
മെയ് 30 | മസ്കറ്റ് – അഹമ്മദാബാദ് |
മെയ് 30 | മസ്കറ്റ് – തിരുവനന്തപുരം |
മെയ് 31 | സലാല – കണ്ണൂർ |
ജൂൺ 1 | മസ്കറ്റ് – കോഴിക്കോട് |
ജൂൺ 1 | സലാല – കണ്ണൂർ |
ജൂൺ 2 | മസ്കറ്റ് – ശ്രീനഗർ |
ജൂൺ 3 | മസ്കറ്റ് – ഭുവനേശ്വർ |
ജൂൺ 3 | മസ്കറ്റ് – കണ്ണൂർ |
ജൂൺ 4 | മസ്കറ്റ് – കൊച്ചി |
ജൂൺ 4 | മസ്കറ്റ് – തിരുവനന്തപുരം |
ജൂൺ 7 | മസ്കറ്റ് – ചെന്നൈ |
ഒമാനിൽ നിന്നുള്ള മിഷൻ വന്ദേ ഭാരത് രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഒമാനിലെ ഇന്ത്യൻ അംബാസഡർ മനു മഹാവര്‍ ട്വിറ്ററിൽ കുറിച്ചു. രണ്ടാം ഘട്ടത്തിൽ 11 സർവീസുകളിലായി 18 സംസ്ഥാനങ്ങളിൽ നിന്നുള്ള 1970 പ്രവാസികളെ ഒമാനിൽ നിന്ന് നാട്ടിലെത്തിച്ചു എന്നും, ഇതിനായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
Photo: Indian Embassy, Oman