പ്രവാസികൾക്കായി സൗദി അറേബ്യയിൽ നിന്ന് 20 പ്രത്യേക വിമാനങ്ങൾക്ക് കൂടി അനുമതി; കേരളത്തിലേക്ക് 11 സർവീസുകൾ

GCC News

സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി, ജൂൺ 10 മുതൽ ജൂൺ 16 വരെയുള്ള തീയതികളിൽ, 20 പ്രത്യേക വിമാനങ്ങൾക്ക് കൂടി കേന്ദ്ര സർക്കാർ അനുമതി നൽകിയതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ 11 സർവീസുകൾ കേരളത്തിലേക്കാണ്.

റിയാദ് (7 സർവീസുകൾ), ദമ്മാം (7), ജിദ്ദ (6) എന്നിവിടങ്ങളിൽ നിന്നാണ് പുതുതായി പ്രഖ്യാപിച്ച പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുക. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 3 വീതം സർവീസുകളും, കണ്ണൂരിലേക്ക് 2 സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ജൂൺ 10 മുതൽ ജൂൺ 16 വരെ സൗദിയിൽ നിന്നുള്ള പ്രത്യേക വിമാന സർവീസുകൾ:

Sl. NoDateFromTo
110 JuneRiyadhKozhikode – Mumbai
210 JuneRiyadhDelhi
310 JuneDammamKannur – Mumbai
410 JuneJeddahKochi – Mumbai
511 JuneDammamKochi – Mumbai
611 JuneRiyadhKannur – Mumbai
711 JuneJeddahKozhikode – Bengaluru
812 JuneDammamBengaluru
912 JuneRiyadhHyderabad
1012 JuneJeddahTrivandrum – Mumbai
1113 JuneRiyadhTrivandrum – Mumbai
1213 JuneDammamKozhikode – Hyderabad
1313 JuneJeddahBengaluru
1414 JuneDammamDelhi
1514 JuneJeddahHyderabad
1614 JuneRiyadhKochi – Mumbai
1715 JuneDammamTrivandrum – Mumbai
1815 JuneRiyadhBengaluru
1915 JuneJeddahDelhi
2016 JuneDammamHyderabad

സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള എംബസി രജിസ്‌ട്രേഷൻ സംവിധാനം https://docs.google.com/forms/d/e/1FAIpQLSc_yyVAYPD-VYH98RNOWZkDkGKVsf34qnu0oGoLdtts3RG7_Q/viewform എന്ന വിലാസത്തിൽ ലഭ്യമാണ്.