രാജ്യത്തെ പരിഷ്കരിച്ച നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു. 2023 ജനുവരി 28-നാണ് MHRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തെ സ്വദേശിവത്കരണ നടപടികളുടെയും, സ്വകാര്യ തൊഴിൽ മേഖലയിലെ സൗദി പൗരന്മാരുടെ പങ്കാളിത്തം ഉയർത്തുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം. പരിഷ്കരിച്ച നിതാഖാത്ത് പദ്ധതിയുടെ ആദ്യ ഘട്ടം 2021 ഡിസംബർ 1 മുതൽ സൗദിയിലെ സ്വകാര്യ മേഖലയിലെ സ്‌ഥാപനങ്ങളിൽ MHRSD നടപ്പിലാക്കിയിരുന്നു.
സൗദി അറേബ്യയിലെ തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിനും, സൗദി പൗരന്മാർക്ക് കൂടുതൽ മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുമായാണ് പരിഷ്കരിച്ച നിതാഖാത്ത് പദ്ധതി നടപ്പിലാക്കുന്നത്.