റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ മൂന്ന് പുതിയ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു. 2025 മെയ് 9-നാണ് റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#الهيئة_الملكية_لمدينة_الرياض تعلن بدء التشغيل الرسمي لمحطات الملز، وجامع الراجحي، وخشم العان ضمن المسار البرتقالي لمشروع #قطار_الرياض ابتداءً من غدٍ السبت 10 مايو 2025، في خطوة تعزز شبكة النقل العام، وتسهل تنقل السكان والزوار في العاصمة. pic.twitter.com/maauOIJBpR
— الهيئة الملكية لمدينة الرياض (@RCRCSA) May 9, 2025
ഈ അറിയിപ്പ് പ്രകാരം, അൽ മലാസ്, അൽ രജ്‌ഹി ഗ്രാൻഡ് മോസ്‌ക്, ഖഷിം അൽ ആൻ എന്നീ മൂന്ന് പുതിയ മെട്രൊ സ്റ്റേഷനുകളാണ് ഓറഞ്ച് ലൈനിൽ തുറന്ന് കൊടുത്തിരിക്കുന്നത്. റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലെ സേവനങ്ങൾ 2025 ജനുവരി 5-ന് ആരംഭിച്ചിരുന്നു.
റിയാദിന്റെ കിഴക്ക്, പടിഞ്ഞാറ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഓറഞ്ച് ലൈൻ നിർമ്മിച്ചിരിക്കുന്നത്. നാല്പത്തൊന്ന് കിലോമീറ്റർ നീളമുള്ള ഓറഞ്ച് ലൈൻ ജിദ്ദ റോഡ് മുതൽ ഖഷം അൽ ആൻ മേഖലയിലെ സെക്കന്റ് ഈസ്റ്റേൺ റിങ് റോഡ് വരെയാണ് സർവീസ് നടത്തുന്നത്.