34-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു. 2025 ഏപ്രിൽ 26-ന് യു എ ഇ ഉപപ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്തത്.
عبدالله بن زايد يفتتح الدورة الـ34 من معرض أبوظبي الدولي للكتاب، وسموّه يشيد بالجهود المبذولة في تنظيم المعرض الذي يحتضن هذا العام أكثر من 2,000 فعالية متنوّعة تسهم في تعزيز مكانة اللغة والثقافة العربية. pic.twitter.com/voPNa1kxa3
— مكتب أبوظبي الإعلامي (@ADMediaOffice) April 26, 2025
ഉദ്‌ഘാടനത്തിന് ശേഷം ബുക്ക് ഫെയർ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ മേളയിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.

96 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിനാനൂറിലധികം പ്രസാധകർ ഇത്തവണത്തെ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്.
2025 ഏപ്രിൽ 26 മുതൽ മെയ് 5 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ വർഷത്തെ അബുദാബി അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്.

“അറിവ് നമ്മുടെ സമൂഹത്തിന് വെളിച്ചമേകുന്നു” എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി അന്താരാഷ്ട്ര പുസ്തകമേള ഒരുക്കിയിരിക്കുന്നത്.

മേഖലയിൽ പുസ്തകവായനയുടെ സംസ്കാരം വളർത്തുന്നതിനും, സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ 34-മത് പതിപ്പിൽ കൾച്ചർ ഓഫ് ദി കരീബിയൻ ബേസിനാണ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്. ആയിരത്തൊന്ന് രാവുകളാണ് ഇത്തവണത്തെ അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലെ ബുക്ക് ഓഫ് ദി വേൾഡ് ആയി തിരഞ്ഞെടുത്തിരിക്കുന്നത്.
മേളയുടെ ഭാഗമായി പ്രത്യേക സംവാദങ്ങൾ, കാവ്യസന്ധ്യകൾ, മറ്റു സാംസ്‌കാരിക പരിപാടികൾ എന്നിവ ഉൾപ്പടെ രണ്ടായിരത്തിലധികം പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
WAM [Cover Image: Abu Dhabi Media Office.]