ഒമാൻ: നോർത്ത് അൽ ബതീന ഗവർണറേറ്റിൽ നിന്ന് 4000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

Oman

നോർത്ത് അൽ ബതീന ഗവർണറേറ്റിൽ നിന്ന് 4000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരുടെ സംഘം നടത്തിയ ഉദ്ഘനന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ.

ഈ ഉദ്ഘനന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ജോഡി പ്രാചീന ചെമ്പ് കൈമണികൾ കണ്ടെത്തിയിട്ടുണ്ട്. നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സഹം വിലായത്തിൽ പെടുന്ന ദഹ്വ 7 ആർക്കിയോളജിക്കൽ സൈറ്റിൽ നിന്നാണ് ഈ കണ്ടെത്തൽ.

Source: Oman News Agency.

അറേബ്യൻ ഉപദ്വീപ് പ്രദേശങ്ങൾ നിന്ന് കണ്ടെത്തുന്ന ഏറ്റവും പഴക്കം ചെന്ന സംഗീത ഉപകരണങ്ങളിലൊന്നാണ് നോർത്ത് അൽ ബതീനയിൽ നിന്ന് ഖനനം ചെയ്തെടുത്തിരിക്കുന്നത്.

ബി സി 2700-നും 2000-ത്തിനും ഇടയിൽ നിലനിന്നിരുന്ന ഒരു സമ്പന്നമായ നാഗരികതയിലേക്കാണ് ഈ കണ്ടെത്തൽ വെളിച്ചം വീശുന്നത്. ഈ ചെമ്പ് കൈമണികൾ ഈ മേഖലയിലെ ആദിമ നിവാസികളുടെ സാംസ്കാരിക, മതപരമായ ജീവിതശൈലികളിലേക്ക് ദർശനം നൽകുന്നു.