കരിപ്പൂർ വിമാനാപകടം: ഇന്ത്യൻ കോൺസുലേറ്റ് ഹെല്പ് ലൈൻ ആരംഭിച്ചു

Breaking

കരിപ്പൂർ വിമാനാപകടം: യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ഹെല്പ് ലൈൻ ആരംഭിച്ചു

ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഹെല്പ് ലൈൻ നമ്പറുകൾ: 056 546 3903, 0543090572, 0543090572, 0543090575

ഷാർജയിലെ ഹെല്പ് ലൈൻ നമ്പർ: 00971 6 5970303.

കേരളത്തിലെ ഹെല്പ് ലൈൻ നമ്പറുകൾ:

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ (IX 1344) വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായുള്ള ഹെൽപ്പ് ലൈൻ നമ്പർ. +91 495 – 2376901
വിമാനത്താവളത്തിലെ കണ്ട്രോൾ റൂം നമ്പർ : +91 483- 2719493

ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം കരിപ്പൂരിൽ റൺവേയിൽ നിന്ന് തെന്നിമാറി തകർന്നു

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്സ് IX 1344 ദുബായ്-കോഴിക്കോട് വിമാനമാണ് കരിപ്പൂരിൽ അപകടത്തിൽപ്പെട്ടത്. ഇതുവരെ 10 പേർ മരിച്ചതായാണ് വിവരം. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ഈ വിമാനത്തിൽ 191 യാത്രക്കാരാണുണ്ടായിരുന്നത്.

രാത്രി 7.45-ലോടെയാണ് അപകടം സംഭവിച്ചത്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി വിമാനം കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിക്കുകയായിരുന്നു. അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നു.

Cover Image: Image Credit: Twitter/ANI

  • രക്ഷാ ദൗത്യം പൂർത്തിയായതായി ജില്ലാ കളക്ടർ

    രക്ഷാ ദൗത്യം പൂർത്തിയായതായി ജില്ലാ കളക്ടർ. ഇതുവരെ 17 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 13 ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

  • വിദേശകാര്യ മന്ത്രാലയം ഹെല്പ് ലൈൻ

    ഇന്ത്യൻ വിദേശ കാര്യമന്ത്രാലയത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ:

    • 1800 118 797
    • +91 11 23012113
    • +91 11 23014104
    • +91 11 23017905
    • Fax: +91 11 23018158

  • എയർ ഇന്ത്യ ദുബായ് ഹെല്പ് ലൈൻ

    കരിപ്പൂർ വിമാനാപകടം: എയർ ഇന്ത്യ ദുബായ് ഹെല്പ് ലൈൻ ആരംഭിച്ചു – +97142079444

  • ആശുപത്രിയിൽ ഉള്ളവരെ ബന്ധപ്പെടാൻ ഉള്ള നമ്പറുകൾ

    കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിലുള്ളവരുമായി ബന്ധപ്പെടാൻ ഉള്ള നമ്പറുകൾ:

    • കോഴിക്കോട് മെഡിക്കൽ കോളേജ് – 8547616121
    • ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ – 9388955466, 8547754909
    • മിംസ് ഹോസ്പിറ്റൽ – 9447636145, 9846338846
    • മൈത്ര ഹോസ്പിറ്റൽ – 9446344326, 9496042881
    • ബീച്ച് ഹോസ്പിറ്റൽ – 9846042881, 8547616019