ഒമാൻ: റൂട്ട് 51-ലെ ബസ് സർവീസുകൾ നവംബർ 29 മുതൽ സാധാരണ സമയക്രമത്തിലേക്ക് മടങ്ങുമെന്ന് മുവാസലാത്ത്

GCC News

സിന്യാറിലൂടെയുള്ള പൊതുഗതാഗത ബസ് സർവീസുകളിലെ സമയക്രമങ്ങളിൽ താത്കാലികമായി വരുത്തിയ മാറ്റങ്ങൾ നവംബർ 29, ഞായറാഴ്ച്ച മുതൽ ഒഴിവാക്കുമെന്നും, സർവീസുകൾ സാധാരണ സമയക്രമത്തിലേക്ക് മടങ്ങുമെന്നും മുവാസലാത്ത് അറിയിച്ചു. നവംബർ 22 മുതൽ 2020 നവംബർ 28 വരെ റൂട്ട് 51-ലെ (മസ്‌കറ്റ് – ഷന്ന) സർവീസുകളുടെ സമയക്രമങ്ങളിൽ മുവാസലാത്ത് മാറ്റങ്ങൾ വരുത്തിയിരുന്നു.

https://twitter.com/mwasalat_om/status/1332602357721477120

ഈ പുതിയ അറിയിപ്പോടെ നവംബർ 29 മുതൽ മസ്‌കറ്റ് – ഷന്ന റൂട്ടിലെ പൊതു ഗതാഗത ബസുകൾ അവയുടെ സാധാരണ സമയക്രമങ്ങളിൽ സർവീസുകൾ നടത്തുന്നതാണ്. https://mwasalat.om/en-us/Services/Intercity-Outside-Muscat എന്ന വിലാസത്തിൽ ഈ ബസ് സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.