ബഹ്‌റൈനിലെ ഇന്ത്യക്കാരോട് COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇന്ത്യൻ അംബാസഡർ ആഹ്വാനം ചെയ്തു

featured GCC News

രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തോട് അംബാസഡർ H.E. പിയൂഷ് ശ്രീവാസ്തവ ആഹ്വാനം ചെയ്തു. ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാനും അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെട്ടു.

ഫെബ്രുവരി 26-നു നടന്ന എംബസിയുടെ വിർച്യുൽ ഓപ്പൺ ഹൗസിന്റെ ഭാഗമായി ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിനിടയിലാണ് അദ്ദേഹം ഈ നിർദ്ദേശങ്ങൾ നൽകിയത്. ബഹ്‌റൈനിൽ നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കെടുക്കാൻ അദ്ദേഹം ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു.