ഒമാൻ: COVID-19 വാക്സിൻ സംബന്ധമായ വിവരങ്ങൾ അറിയുന്നതിനായി മസ്‌കറ്റിൽ ആരോഗ്യ മന്ത്രാലയം ഹെല്പ് ലൈൻ ആരംഭിച്ചു

GCC News

പൊതുജനങ്ങൾക്ക് മസ്കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ പ്രചാരണപരിപാടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായുള്ള ഹെല്പ് ലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1144 എന്ന നമ്പറിൽ ഈ ഹെല്പ് ലൈൻ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഏപ്രിൽ 19-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റിലെ കൊറോണ വൈറസ് വാക്സിനേഷനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ, അറിയിപ്പുകൾ മുതലായവ ഈ ഹെല്പ് ലൈനിലൂടെ അറിയാവുന്നതാണ്.

COVID-19 വാക്സിൻ സംബന്ധമായി പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള മുഴുവൻ അന്വേഷണങ്ങൾക്കും ഈ ഹെല്പ് ലൈൻ സംവിധാനത്തിലൂടെ മറുപടി ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ വെള്ളി, ശനി ദിവസങ്ങളിലൊഴികെ ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ദിനവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണിവരെ ഈ സംവിധാനത്തിലൂടെ വാക്സിനേഷൻ സംബന്ധമായ വിവരങ്ങൾ അറിയാവുന്നതാണ്.