രാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ മെയ് 12, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. മെയ് 12 മുതൽ മെയ് 16, ഞായറാഴ്ച്ച വരെ അഞ്ച് ദിവസത്തെ പൊതു അവധിയാണ് ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ കുവൈറ്റ് പ്രഖ്യാപിച്ചിട്ടുള്ളത്.
മെയ് 4-ന് വൈകീട്ടാണ് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ മുഴുവൻ മന്ത്രാലയങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, പൊതു സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്. ഈദുൽ ഫിത്ർ അവധിക്ക് ശേഷം മെയ് 17, തിങ്കളാഴ്ച്ച മുതൽ പ്രവർത്തിദിനങ്ങൾ ആരംഭിക്കുന്നതാണ്.