രാജ്യത്തെ പ്രവാസികൾക്ക് ബാധകമാക്കിയിട്ടുള്ള റെസിഡൻസി നിയമങ്ങളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഒരു രാജകീയ ഉത്തരവ് പുറത്തിറക്കി. 60/2021 എന്ന ഈ ഉത്തരവ് പ്രകാരം പ്രവാസികളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാലയളവിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഈ ഉത്തരവ് പ്രകാരം ഒമാനിലെ പ്രവാസികളുടെ റെസിഡൻസി നിയമങ്ങളിൽ താഴെ പറയുന്ന മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്:
- റെസിഡൻസി കാലാവധി അവസാനിക്കുന്നതിന് പതിനഞ്ച് ദിവസം മുൻപെങ്കിലും പ്രവാസികൾ ഇത് പുതുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
- പ്രത്യേക കാരണങ്ങൾ ഒന്നും ബോധിപ്പിക്കാതെ തന്നെ റെസിഡൻസി അനുവദിക്കുന്നതോ, പുതുക്കുന്നതോ നിഷേധിക്കുന്നതിന് അധികൃതർക്ക് അധികാരം നൽകിയിട്ടുണ്ട്.
- ഇതുമായി ബന്ധപ്പെട്ട് നിലവിൽ രാജ്യത്ത് നിലനിൽക്കുന്ന പരസ്പരവിരുദ്ധമായിരിക്കുന്ന എല്ലാ മുൻ തീരുമാനങ്ങളും റദ്ദ് ചെയ്തതായും ഈ ഉത്തരവിൽ പറയുന്നുണ്ട്.