ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായ മസ്കറ്റ് ഗവർണറേറ്റിലെ മുഴുവൻ ഇടങ്ങളിലും ഇത് പുനഃസ്ഥാപിച്ചതായി ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ അറിയിച്ചു. ഇതിന് പുറമെ ബർക്ക, സഹം മുതലായ മേഖലകളിലും വൈദ്യുതി വിതരണം പൂർണ്ണമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഒക്ടോബർ 5-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സുവൈഖിൽ പുരോഗമിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു. സുവൈഖിൽ വൈദ്യുതി ബന്ധം 22 ശതമാനം മാത്രമാണ് നിലവിൽ പുനഃസ്ഥാപിച്ചിട്ടുള്ളത്.
മുസന്ന വിലായത്തിൽ വൈദ്യുതി ബന്ധം 92 ശതമാനം പുനഃസ്ഥാപിച്ചതായും, അൽ ഖാബൗറ വിലായത്തിൽ 76 ശതമാനം പുനഃസ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി. നോർത്ത് അൽ ബത്തീന, സൗത്ത് അൽ ബത്തീന ഗവർണറേറ്റുകളിലെ ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.
Cover Image: Oman News Agency.