ഒമാൻ: 2021 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില സംബന്ധിച്ച അറിയിപ്പ്

GCC News

രാജ്യത്ത് 2021 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില സംബന്ധിച്ച് ഒമാനിലെ നാഷണൽ സബ്‌സിഡി സിസ്റ്റം അറിയിപ്പ് നൽകി. രാജ്യത്തെ പരമാവധി ഇന്ധന വില 2022 വരെ സ്ഥിരപ്പെടുത്താൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നവംബർ 9-ന് ക്യാബിനറ്റിന് നിർദ്ദേശം നൽകിയിരുന്നു.

2021 ഒക്ടോബറിലെ ഇന്ധന വില തന്നെ 2022 അവസാനം വരെ ഇന്ധനത്തിന്റെ പരമാവധി വിലയായി സ്ഥിരപ്പെടുത്തുന്നതിനാണ് ഒമാൻ ഭരണാധികാരി ക്യാബിനറ്റിന് നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശ പ്രകാരം 2021 ഡിസംബർ 1 മുതൽ 2022 അവസാനം വരെ 2021 ഒക്ടോബർ മാസത്തിലെ ഇന്ധന വില രാജ്യത്തെ പരമാവധി ഇന്ധന വിലയായി പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

2021 ഡിസംബർ 1 മുതൽ ഒമാനിലെ ഇന്ധന വില:

  • M95 പെട്രോൾ – ലിറ്ററിന് 239 ബൈസ.
  • M91 പെട്രോൾ – ലിറ്ററിന് 229 ബൈസ.
  • ഡീസൽ – ലിറ്ററിന് 258 ബൈസ.

ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ ചില്ലറ വില്പനയിൽ വരുന്ന വില വ്യത്യാസം സർക്കാർ വഹിക്കുന്ന രീതിയിലാണ് ഇന്ധന വില സ്ഥിരപ്പെടുത്തുന്നതിനുള്ള തീരുമാനം നടപ്പിലാക്കുന്നത്.