കുവൈറ്റ്: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തിയതായി സൂചന

GCC News

രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ‘1976/81’ എന്ന ട്രാഫിക് നിയമത്തിൽ കുവൈറ്റ് ഭേദഗതി വരുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തമീർ അൽ അലി ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ ഉത്തരവ് പ്രകാരം, ഈ നിയമത്തിൽ താഴെ പറയുന്ന ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്:

  • ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായുള്ള അപേക്ഷകൾ, അത്തരം രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപായി നിശ്ചിത അപേക്ഷാ ഫോമിൽ സമർപ്പിക്കേണ്ടതാണ്.
  • ഇതോടൊപ്പം ഐഡി പ്രൂഫ് (സിവിൽ ഐഡി കാർഡ്), റെസിഡൻസ് അഡ്രസ് എന്നിവ നൽകേണ്ടതാണ്.
  • ട്രാഫിക് ഫൈനുകൾ അടച്ച് തീർത്തതിന്റെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.
  • പ്രവാസികൾക്ക് റെസിഡൻസി തെളിയിക്കുന്നതിനുള്ള രേഖകൾ നിർബന്ധമാണ്.

ഇത്തരത്തിൽ സമർപ്പിക്കുന്ന അപേക്ഷകളോടൊപ്പം നിശ്ചിത ഫീ അടയ്ക്കുന്ന അപേക്ഷകളിൽ നടപടികൾ സ്വീകരിക്കുന്നതും, ഇത്തരം ലൈസൻസുകൾ പുതുക്കി നൽകുന്നതുമാണ്.