കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ സ്വദേശിവത്കരണ നടപടികൾ അടുത്ത നാല് വർഷത്തേക്ക് താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധ്യയന വിഭാഗങ്ങളിൽ ജീവനക്കാരുടെ അഭാവം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്നാണ് സൂചന.
2017-ലെ കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ തീരുമാന പ്രകാരമാണ് യൂണിവേഴ്സിറ്റി ജീവനക്കാർക്കിടയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഈ പുതിയ തീരുമാനത്തോടെ വിദേശ ജീവനക്കാർക്ക് പ്രകാരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ കീഴിലുള്ള കുവൈറ്റ് യൂണിവേഴ്സിറ്റി താത്കാലികമായി നിർത്തിവെക്കുന്നതാണ്.
നിലവിലെ സാഹചര്യത്തിൽ യൂണിവേഴ്സിറ്റിയിൽ കൂടുതൽ ജീവനക്കാരെ ആവശ്യമായി വരുന്ന ഒരു സാഹചര്യം നിലനിൽക്കുന്നതിനാലാണ് ഇത്തരം ഒരു നീക്കമെന്ന് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ വ്യക്തമാക്കിയിട്ടുണ്ട്.