അബുദാബി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചു

featured UAE

അബുദാബി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് (ഗോ എയർ) ആണ് ഇന്ത്യൻ നഗരങ്ങളിലേക്ക് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുതിയതായി സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസി പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ഗോ ഫസ്റ്റ് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മുംബൈ, കണ്ണൂർ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്. ഈ നഗരങ്ങളിലേക്ക് അബുദാബിയിൽ നിന്ന് ആഴ്ചയിൽ എല്ലാ ദിവസവും വിമാന സർവീസുകൾ നടത്തുമെന്നാണ് ഗോ ഫസ്റ്റ് അറിയിച്ചിരിക്കുന്നത്.

WAM