രാജ്യത്ത് 2022 നവംബർ 21, തിങ്കളാഴ്ച, നവംബർ 22, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ മഴയ്ക്ക് സത്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒമാനിൽ അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടികാട്ടിയിട്ടുണ്ട്.
ഇതിനാൽ മുസന്ദം, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന എന്നീ ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഹജാർ മലനിരകളിൽ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.