മദീനത് സായിദിലെ പബ്ലിക് പാർക്കിൽ സംഘടിപ്പിച്ച ഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ സമാപിച്ചു. അബുദാബി അറബിക് ലാംഗ്വേജ് സെന്റർ സംഘടിപ്പിച്ച ഈ പുസ്തകമേള 2022 ഡിസംബർ 5-നാണ് ആരംഭിച്ചത്.
അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ 2022 ഡിസംബർ 5 മുതൽ 9 വരെ നീണ്ട് നിൽക്കുന്ന രീതിയിലാണ് സംഘാടകർ ആദ്യം ഒരുക്കിയിരുന്നതെങ്കിലും, പുസ്തക മേളയിലെ വലിയ തിരക്ക് കണക്കിലെടുത്ത് കൂടുതൽ ദിവസത്തേക്ക് നീട്ടുകയായിരുന്നു.
ഇത്തവണത്തെ മേളയിൽ നാല്പതോളം പ്രാദേശിക പ്രസാധകരും, വിതരണക്കാരും പങ്കെടുത്തു. പ്രാദേശിക കലാകാരന്മാർ, കവികൾ, പ്രസാധകർ തുടങ്ങിയവരെ പ്രത്യേകം എടുത്ത് കാട്ടുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിച്ചത്.
‘സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷം’ എന്ന ആശയത്തിലൂന്നിയാണ് ഈ പുസ്തകമേള സംഘടിപ്പിച്ചത്. യു എ ഇ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രചിച്ച ഒരു അറബ് കവിതയുടെ പ്രതീകമാണ് ഈ ആശയം.
അൽ ദഫ്റ ബുക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികൾ അരങ്ങേറി. അൽ ദഫ്റ ബുക്ക് ഫെയർ എന്ന പേരിലാണ് നേരത്തെ ഈ പുസ്തകമേള നടത്തിയിരുന്നത്.
Cover Image: WAM.