വാഹനങ്ങളിൽ ഉപദ്രവകരമായ രീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്ന എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടാൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ശബ്ദമലിനീകരണം തടയുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ വിഭാവനം ചെയ്യുന്നതിനായി കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പ്, കുവൈറ്റ് വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകളിലാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യവ്യാപകമായി റോഡുകളിൽ പരിശോധന നടത്താനും, ഇത്തരം എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ പിടിച്ചെടുക്കാനും ഈ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ഉപകരണങ്ങൾ വില്പന ചെയ്യുന്ന സ്ഥാപനങ്ങളും, വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും അടച്ച് പൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
Cover Image: Pixabay.